ad
Deshabhimani

print edition കേരള, കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ 
തെരഞ്ഞെടുപ്പ്‌ ഇന്ന്‌

kerala university
വെബ് ഡെസ്ക്

Published on Sep 18, 2026, 01:24 AM | 1 min read

തിരുവനന്തപുരം: കേരള, കണ്ണൂർ സർവകലാശാലകളിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വെള്ളിയാഴ്‌ച നടക്കും. സംസ്ഥാനത്തെ പോളിടെക്‌നിക്‌ കോളേജുകളിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്‌ചയാണ്‌. സോഷ്യലിസമാണ്‌ ഭാവി, മതനിരപേക്ഷതയാണ്‌ കരുത്ത്‌ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.


സർവകലാശാലകളിൽ സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനെതിരെ നടത്തിയ സമരങ്ങളിൽ കള്ളക്കേസെടുത്തും നുണക്കഥകൾ പ്രചരിപ്പിച്ചും എസ്എഫ്ഐയെ തളർത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പുഫലം.


കേരള സർവകലാശാലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 41 ഇടത്ത്‌ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന 77ൽ 32 ക്യാമ്പസിലാണ്‌ എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home