ad
Deshabhimani

print edition കേരളം ലോകത്തിന്‌ അഭിമാനം: 
നടി രോഹിണി

Rohini

സാംസ്‌കാരിക സായാഹ്നം ‘കേരളം നമ്മുടെ അഭിമാനം, നല്ല നാളേക്കായ്‌ നമ്മളൊന്ന്‌ ’ നടി രോഹിണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 23, 2026, 01:58 AM | 1 min read

കണ്ണൂർ : കേരളം ലോകത്തിനുതന്നെ അഭിമാനമാണെന്നും നൂറ്‌ ‘കേരള സ്‌റ്റോറി’ വന്നാലും സത്യം ജനങ്ങൾക്കറിയാമെന്നും നടി രോഹിണി. പുരോഗമന കലാസാഹിത്യസംഘം ‘കേരളം നമ്മുടെ അഭിമാനം, നല്ലനാളേക്കായ്‌ നമ്മളൊന്ന്‌’ സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


കേരളത്തിന്റെ പുരോഗമന ചിന്താഗതി നൂറ്റാണ്ടുകളായി ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ കത്തിച്ചുവച്ച വിളക്കാണ്‌. വഴികാട്ടുന്നതിനൊപ്പം അവകാശങ്ങൾക്കായി പോരാടാനും അവർ പഠിപ്പിച്ചു. ഒരു സിനിമയിലൂടെ കേരളത്തെ മോശമായി ചിത്രീകരിച്ചാൽ ഇല്ലാതാകുന്നതല്ല ഇതൊന്നും. പത്തുവർഷം എൽഡിഎഫ്‌ സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ലോകം ഉറ്റുനോക്കുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിൽ അത്‌ പ്രതിഫലിക്കും. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷം അധികാരത്തിൽ തുടരണം.


അദാനിയുടെയോ അംബാനിയുടെയോ കൈകളിലേക്കെത്താതെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്‌. കൂടുതൽ സീറ്റുകൾ നേടുന്ന പാർടിയല്ലെങ്കിലും ഉത്തരേന്ത്യയിൽ ഉൾപ്പെടെ ഓട്ടോഡ്രൈവർ, പഴംവിൽപനക്കാർ എന്നിവരെല്ലാം ഒരു പ്രശ്‌നം വരുന്പോൾ ഓടിച്ചെല്ലുന്നത്‌ സഖാക്കളുടെ അടുത്താണ്‌. കാരണം അടിച്ചമർത്തപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ കമ്മ്യൂണിസ്‌റ്റുകാർ മാത്രമാണ്‌ എന്നും നിലനിന്നിട്ടുള്ളത്‌. സാംസ്‌കാരിക–സാഹിത്യമേഖലകളിലേക്കും കേന്ദ്രത്തിന്റെ കൈകടത്തൽ ശക്തമാണെന്നും ഇതിനെതിരെ ശബ്‌ദം ഉയരണമെന്നും രോഹിണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home