ad
Deshabhimani

കുംഭമേള വൈറൽ താരത്തിന്‍റെ പൊലീസ് സംരക്ഷണം പിൻവലിച്ച് ഹൈക്കോടതി

kerala high court monalisa bhosle kumbh mela viral girl
വെബ് ഡെസ്ക്

Published on Jul 10, 2026, 03:06 PM | 1 min read

കൊച്ചി: കുംഭമേള വൈറൽ താരം മോണാലിസ ഭോസ്ലെയുടെ പൊലീസ് സംരക്ഷണം പിൻവലിച്ച് കേരള ഹൈക്കോടതി. ലഭ്യമായ ഫോൺ നമ്പറിലും വിലാസത്തിലും പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് നടപടി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു.


മുസ്ലീം വിഭാ​ഗത്തിലുള്ള ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തനിക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് മോണാലിസ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ ഫോട്ടോകൾ തെരുവുകളിൽ കത്തിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്ന് ആരോപണമുയർന്നു. നേരിൽ കണ്ടാൽ വെടിവച്ചു കൊല്ലുമെന്നും വ്യക്തമാക്കുന്ന ഭീഷണി സന്ദേശങ്ങൾ ഫോണിലൂടെ ലഭിച്ചതായുമാണ് ഹർജിയിലെ വെളിപ്പെടുത്തൽ. ഇതോടെയാണ് ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകിയത്.


കഴിഞ്ഞ വർഷം മഹാകുംഭമേളയ്ക്കിടെ മാലകൾ വിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മോണാലിസ ശ്രദ്ധേയയായത്. മാർച്ചിൽ ഒരു സിനിമാ ഷൂട്ടിംഗിനായി മൊണാലിസ കേരളത്തിലെത്തി. ഫർമാനുമായുള്ള പ്രണയത്തെ കുടുംബം എതിർക്കുന്നു എന്ന് കാണിച്ച് കേരള പൊലീസിന്റെ സഹായം തേടയിരുന്നു. പിന്നീട് വിവാഹിതരാകുകയും ചെയ്തു.


ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യമെടുക്കുന്നതിനായി ഫർമാന് ഈ മാസം ആദ്യം കേരള ഹൈക്കോടതി ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home