ad
Deshabhimani

വെള്ളാപ്പള്ളിയുടെ അയോഗ്യതയ്ക്ക് സ്റ്റേ

vellappally natesan.jpg
വെബ് ഡെസ്ക്

Published on Mar 23, 2026, 01:35 PM | 1 min read

കൊച്ചി: എസ്എൻഡിപി യോഗം ഡയറക്ടർ ബോർ‌ഡിൽനിന്നും ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശനെയും അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ നൽകിയ അപ്പീലാണ് നടപടി.


യോഗം ഭരണസമിതി തുടർച്ചയായ വർഷങ്ങളിൽ വരവുചെലവ് കണക്ക്‌ സമർപ്പിച്ചിട്ടില്ലെന്നും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡിഐഎൻ നമ്പറില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. പ്രൊഫ. എം കെ സാനു ഉൾപ്പെടെ നൽകിയ ഹർജികളിലാണ് മാർച്ച് 12ന് ഉത്തരവുണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home