print edition പാരിയത്തുകാവിൽ വീട് നൽകും; കുടിയൊഴിപ്പിക്കൽ 1 വർഷത്തേക്ക് മരവിപ്പിച്ച് ഹെെക്കോടതി

കൊച്ചി: മലയിടംതുരുത്തിലെ പാരിയത്തുകാവ് ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഒരുവർഷത്തേക്ക് മരവിപ്പിച്ചു.
ഉന്നതിയിലെ ഏഴുകുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഒരുവർഷത്തിനകം സ്പോൺസർഷിപ്പിലൂടെ വീടുവച്ച് നൽകാനും സർക്കാർ നേതൃത്വത്തിൽ കരാറുണ്ടാക്കിയ സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈക്കോടതിൽ സമർപ്പിച്ചു.
പാരിയത്തുകാവിൽ തലമുറകളായി താമസിക്കുന്ന ഏഴ് പട്ടികജാതി കുടുംബങ്ങളെയാണ് സ്വകാര്യവ്യക്തിയുടെ ഭൂമി ഉടമസ്ഥാവകാശ കേസിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം കുടിയൊഴിപ്പിക്കാനൊരുങ്ങിയത്.
ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കിയതോടെ സാവകാശം തേടി മുൻ എൽഡിഎഫ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒത്തുതീർപ്പ് പരിഗണിച്ച് ഹർജിയിലെ തുടർനടപടി കോടതി അവസാനിപ്പിക്കുകയായിരുന്നു. കരാർലംഘനമുണ്ടായാൽ സ്ഥലമുടമകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി.











0 comments