ad
Deshabhimani

print edition 2014 സെപ്‌തംബറിനുമുന്പ്‌ വിരമിച്ചവർക്കും 
ഹയർ ഓപ്‌ഷൻ നൽകാം; പിഎഫ്‌ പെൻഷനിൽ ഹൈക്കോടതി

kerala high court
വെബ് ഡെസ്ക്

Published on Jul 31, 2026, 12:01 AM | 1 min read

കൊച്ചി: ഉയർന്ന ശമ്പളത്തിന് അനുസൃതമായി പെൻഷൻ വിഹിതം അടച്ചിട്ടുണ്ടെങ്കിൽ, 2014 സെപ്തംബർ ഒന്നിനുമുന്പ്‌ വിരമിച്ചവർക്കും ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി. ഉയർന്ന ശമ്പളത്തിന് അനുസൃതമായി പെൻഷൻ വിഹിതം അടച്ച ജീവനക്കാരന്‌, വിരമിക്കുന്നതിനുമുന്പ്‌ ഓപ്ഷൻ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉയർന്ന പിഎഫ്‌ പെൻഷൻ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ഓപ്ഷൻ നിരസിച്ച ഇപിഎഫ് ഓർഗനൈസേഷന്റെ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.


2014 സെപ്തംബറിനുമുന്പ്‌ ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരാൻ സമയപരിധി ഉണ്ടായിരുന്നില്ലെന്ന സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിലാണ് ഹൈക്കോടതി വിധി. നേരത്തേ കോടതിവിധി വഴി ഉയർന്ന പെൻഷൻ തുക ലഭിച്ചവർക്ക്‌ കൂടിയ പെൻഷൻ തുക നിഷേധിക്കരുതെന്നും കോടതി നിർദേശിച്ചു. 2014 ൽ ഉയർന്ന പെൻഷൻ അനുവദിച്ച നിയമഭേദഗതിക്കുമുന്പ്‌ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home