ad
Deshabhimani

print edition തിരു. ദേവസ്വം ബോർഡ് ഡിജിറ്റെെസേഷൻ; ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിനെതിരായ പരാതികൾ തള്ളി

travancore devaswam board

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 18, 2026, 12:20 AM | 1 min read

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡിജിറ്റൈസേഷൻ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിനെതിരായ പരാതികൾ ഹൈക്കോടതി തള്ളി.

സ്പെഷ്യൽ ഓഫീസറായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. വി സന്തോഷ്ബാബു തുടരുന്നതിലും ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക്ടായി ഡോ. കെ പി നൗഫലിനെ നിയമിച്ചതിലുമായിരുന്നു എതിർപ്പ്‌.


സന്തോഷ്ബാബുവിന് മറ്റ് പദവികളുണ്ടെന്നും നൗഫലിന്റെ നിയമനം ഹിന്ദുമതസ്ഥാപന നിയമത്തിന്‌ വിരുദ്ധമാണെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, സന്തോഷ്ബാബു മറ്റ് സർക്കാർചുമതലകൾ ഒഴിഞ്ഞിട്ടുണ്ടെന്നും നൗഫലിനെ ബോർഡ് ഉദ്യോഗസ്ഥനായല്ല, സാങ്കേതിക വൈദഗ്‌ധ്യം കണക്കിലെടുത്ത് പ്രത്യേക ചുമതലയിലേക്കാണ് നിയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.


നിയമന ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കാനും ജസ്റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു. വിഷയം ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കും.​


പദ്ധതിയുടെ ഭാഗമായി കിറ്റ്‌ഫ്രയുമായി ധാരണപത്രം ഒപ്പിട്ടതായും ബോർഡ് കോടതിയെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home