ad
Deshabhimani

print edition വാഹനങ്ങളിലെ രൂപമാറ്റത്തിന്‌ 5000 രൂപവീതം പിഴ; ഉത്തരവിട്ട്‌ ഹൈക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Aug 24, 2026, 12:34 AM | 1 min read

കൊച്ചി: വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴ ചുമത്താൻ ഹൈക്കോടതി ഉത്തരവ്. മോട്ടോർ വാഹനചട്ടം മറികടന്ന്‌ ഘടിപ്പിക്കുന്ന തീവ്രതയേറിയ ലൈറ്റുകൾക്കടക്കം പിഴ ചുമത്തും. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ്‌ ഉത്തരവ്‌.


വാഹനത്തിനുപുറത്തോ ഡ്രൈവർ ക്യാബിനിലോ പാസഞ്ചർ കംപാർട്ട്‌മെന്റിലോ ചട്ടവിരുദ്ധ ലൈറ്റോ അലങ്കാരങ്ങളോ പാടില്ലെന്ന് മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പൊലീസിനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ ഡിവിഷൻബെഞ്ച് നിർദേശം നൽകി. റോഡ്‌സുരക്ഷ, ശബ്ദ-, വായു മലിനീകരണ നിയന്ത്രണം എന്നിവ സംബന്ധിച്ച മാനദണ്ഡം കർശനമായി പാലിക്കണം.


രൂപമാറ്റം വരുത്തിയ വാഹനങ്ങൾ യുട്യൂബ് വ്ലോഗർമാർ പ്രൊമോട്ട് ചെയ്യുന്നതിനെതിരെ നടപടിവേണമെന്നും പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുപോയ ജീപ്പിൽ പല മോഡിഫിക്കേഷനുണ്ടായിട്ടും 5000 രൂപമാത്രം പിഴ ചുമത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് സെപ്തംബർ ഏഴിന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home