ad
Deshabhimani

print edition പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതിന് അപകീർത്തിക്കേസ് നിലനിൽക്കില്ല

Luxury tax

ഹെെക്കോടതി

വെബ് ഡെസ്ക്

Published on Aug 06, 2026, 01:31 AM | 1 min read

കൊച്ചി : പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമ സ്ഥാപനത്തിനും മാധ്യമ പ്രവർത്തകർക്കുമെതിരെ അപകീർത്തിക്കേസ് നിലനിൽക്കില്ലെന്ന് ഹെെക്കോടതി. അപകീർത്തികരമായ കാര്യം പറഞ്ഞ വ്യക്തിക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളത്. മാധ്യമങ്ങൾക്കെതിരെ അപകീർത്തിക്കേസ് ബാധകമാകണമെങ്കിൽ വാർത്ത നൽകുന്നതിന് പിന്നിൽ മറ്റൊരാളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം പ്രഥമദൃഷ്ട്യ ബോധ്യപ്പെടണമെന്നും ഹെെക്കോടതി വ്യക്തമാക്കി.


സ്വകാര്യ ചാനലിനും അതിലെ മാധ്യമപ്രവർത്തകർക്കുമെതിരായ അപകീർത്തിക്കേസിൽ എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി എസ് ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം സ്വദേശി ജോർജ് തോമസാണ്‌ അപകീർത്തിക്കേസ്‌ നൽകിയിരുന്നത്‌. ഇദ്ദേഹം കബളിപ്പിച്ചെന്ന് മറ്റൊരാൾ പത്രസമ്മേളനത്തിൽ ആരോപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home