Deshabhimani

print edition ‘അമ്മ’യിലെ തർക്കങ്ങളെ വിമർശിച്ച്‌ ഹൈക്കോടതി; ‘താരസംഘടനയ്‌ക്കുവേണ്ടിമാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ’

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

കൊച്ചി: താരസംഘടന ‘അമ്മ'യിലെ അംഗങ്ങളുടെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി തുടങ്ങേണ്ട അവസ്ഥയാണെന്ന് ഹൈക്കോടതി.


പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ പലതും കെട്ടിക്കിടക്കുമ്പോൾ ഇവരുടെ തർക്കം തീർക്കാനേ കോടതിക്കിപ്പോൾ സമയമുള്ളൂവെന്ന് ജസ്റ്റിസ് ജോബി ൻ സെബാസ്റ്റ്യൻ വാക്കാൽ അഭിപ്രായപ്പെട്ടു. നടി അൻസിബയുടെ പരാതിയിൽ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയയും ഭർത്താവ് പി ജയേഷും ഫയൽചെയ്ത ഹർജി പരിഗണിക്കുന്പോഴായിരുന്നു പരാമർശം. സർക്കാരിന്റെയടക്കം വിശദീകരണം തേടിയ കോടതി, ഹർജി ഒക്ടോബർ 22ന് പരിഗണിക്കാൻ മാറ്റി. പൊലീസ് കേസിലെ തുടർനടപടികൾ വിലക്കിയിട്ടുമില്ല.


ലക്ഷ്മിപ്രിയക്ക് അൻസിബ വാട്സാപ്പിൽ അയച്ച സന്ദേശത്തെത്തുടർന്നായിരുന്നു പരാതി. അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരെ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചില രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചിരുന്നു.

ഇതിനെതിരെ അൻസിബ തൃപ്പൂണിത്തുറ മജിസ്ട്രേട്ട്‌ കോടതിയിൽ നൽകിയ ഹർജിയിൽ കോടതിനിർദേശപ്രകാരമാണ് ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാസെൽ സബ് ഇൻസ്‌പെക്ടർ രേഷ്മ എന്നിവർക്കെതിരെ കേസെടുത്തത്. ഇ‍ൗ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈ ക്കോടതിയെ സമീപിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home