ad
Deshabhimani

ചൂട് കടുക്കുന്നു: മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

ക്ലിനിക്കുകൾ തുടങ്ങി
വെബ് ഡെസ്ക്

Published on Apr 24, 2026, 10:35 AM | 1 min read

വളാഞ്ചേരി: സംസ്ഥാനത്ത് പകൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ മലപ്പുറത്ത് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.


വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികൾക്ക് സൂര്യാഘാതമേറ്റത്. മൂന്ന് വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ച് വയസ്സുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു.


ബുധനാഴ്ചയോടെ ഇവ വലുതായി വരികയും വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പും ഉയർന്ന താപനിലയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.


  • പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.


  • ചെറിയ കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്.


  • ചർമ്മത്തിൽ ചുവന്ന തടിപ്പുകളോ കുമിളകളോ കണ്ടാൽ ഉടനടി ഡോക്ടറുടെ സേവനം തേടണം.


അന്തരീക്ഷ താപനില ഉയർന്നുതന്നെ നിൽക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home