ad
Deshabhimani

ചുട്ടുപൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കൊല്ലത്തും പാലക്കാട്ടും താപനില 38 ഡിഗ്രി കടന്നേക്കും

Heat wave kerala.jpg
വെബ് ഡെസ്ക്

Published on Apr 02, 2026, 04:12 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഏപ്രിൽ 2, 2026) ഉച്ചയ്ക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്.


സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ചൂട് കൂടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ വരും മണിക്കൂറുകളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ അനുഭവപ്പെടും.


കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കഠിനമായ ചൂട് നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.


ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. ഉഷ്ണതരംഗ സാഹചര്യം ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.


തൊഴിൽ സമയങ്ങളിൽ ക്രമീകരണം വരുത്താനും നിർമ്മാണ മേഖലയിലുള്ളവർക്ക് വിശ്രമം അനുവദിക്കാനും തൊഴിൽ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിശമന സേന അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home