ad
Deshabhimani

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്

Heat wave kerala.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 03:18 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.


ഇവിടെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ചൂട് വർദ്ധിക്കാനാണ് സാധ്യത. കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി വരെ എത്തിയേക്കും.


തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മെയ് മാസം വരെ സംസ്ഥാനത്ത് കാര്യമായ വേനൽമഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത് വൻ വരൾച്ചയിലേക്ക് നാടിനെ നയിച്ചേക്കും.


കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുറംജോലി ചെയ്യുന്നവർ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.


നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home