ad
Deshabhimani

വെന്തുരുകി കേരളം; ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

Heat wave kerala.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 28, 2026, 07:38 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് ഇന്നും തുടരും. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ 12 ജില്ലകളിലും താപനില ഇന്ന് 3-4 ഡി​ഗ്രിവരെ താപനില ഉയർന്നേക്കാം.


പാലക്കാട് ഇന്നും താപനില 40 ഡിഗ്രി കടന്നേക്കും. സൂര്യാതപ അപകടങ്ങളും വർധിക്കുകയാണ്. പാലക്കാട്‌ ജില്ലയിൽ ഇന്നലെ മാത്രം 40.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയിൽ 39 ഡി​ഗ്രിയും, പത്തനംതിട്ട കോട്ടയം ജില്ലകളിൽ 38 ​ഡി​ഗ്രി വരെയും താപനില രേഖപ്പെടുത്തിയേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ആരോ​ഗ്യ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടേയും ജാ​ഗ്രതാ നിർദേശങ്ങൾ ​ഗൗരവത്തിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.


സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ വേനൽമഴ ലഭിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ചില സംസ്ഥാനങ്ങളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ബുധനാഴ്ച ഇടുക്കി - പത്തനംതിട്ട ജില്ലകളിലും, വ്യാഴാഴ്ച കണ്ണൂർ - കാസർകോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുൻകരുതലിന്റെ ഭാ​ഗമായി യെല്ലോ അല‌ർട് പ്രഖ്യാപിച്ചിട്ടുണ്ട്.


കേരളത്തിലെ പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ ഉയർന്ന താപനില


പാലക്കാട് - 36°


പത്തനംതിട്ട - 36°


മലപ്പുറം - 35°


കോട്ടയം - 34°


ആലപ്പുഴ - 34°


കൊല്ലം - 34°


തിരുവനന്തപുരം - 33.7°


കണ്ണൂർ - 33°


കാസർകോട് - 33°


തൃശൂർ - 32.9°


കോഴിക്കോട് - 31.6°


കൊച്ചി - 30.9°


ഇടുക്കി - 31°


വയനാട് - 31°



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home