7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 309 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ആശുപത്രികള്‍, എട്ട് താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 177 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.
കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം (91.06 ശതമാനം), മലപ്പുറം താനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം (93.15 ശതമാനം), കണ്ണൂര്‍ ചാല ജനകീയ ആരോഗ്യകേന്ദ്രം (93.91 ശതമാനം), തിരുവനന്തപുരം കാച്ചാണി ജനകീയ ആരോഗ്യകേന്ദ്രം (93.08 ശതമാനം), തിരുവനന്തപുരം കരകുളം ജനകീയ ആരോഗ്യകേന്ദ്രം (91.73 ശതമാനം), തിരുവനന്തപുരം കരകുളം മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യകേന്ദ്രം (91.85 ശതമാനം), ആലപ്പുഴ പാണാവള്ളി ജനകീയ ആരോഗ്യകേന്ദ്രം (93.04 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചത്.










0 comments