ad
Deshabhimani

print edition തുക വർധിപ്പിച്ചത്‌ എൽഡിഎഫ്‌ സർക്കാർ; എസ്‌സി –എസ്‌ടി: പുതുക്കിയ 
വിദ്യാഭ്യാസ ആനുകൂല്യം പ്രാബല്യത്തിൽ

'വികസനത്തിന് ഇടവേളയുണ്ടാകരുത്' എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌, വോട്ടർമാർ എൽഡിഎഫിന് ഒപ്പം: മുഖ്യമന്ത്രി
വെബ് ഡെസ്ക്

Published on May 22, 2026, 12:54 AM | 1 min read

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കായി എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച ലംപ്‌സംഗ്രാന്റ്‌, ഹോസ്‌റ്റൽ ഫീസ്‌ ആനുകൂല്യ വർധനവ്‌ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. 2026 –27 ലെ ബജറ്റ്‌ ചർച്ചയുടെ മറുപടിയിലാണ്‌ ധനമന്ത്രിയായിരുന്ന കെ എൻ ബാലഗോപാൽ എസ്‌സി, എസ്‌ടി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ വർധനവ്‌ പ്രഖ്യാപിച്ചത്‌.


ഇതനുസരിച്ചുള്ള നടപടിക്രമങ്ങളും എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനാൽ വൈകിയ ഉത്തരവാണ്‌ ഇപ്പോൾ പുറത്തിറങ്ങിയത്‌.


സർക്കാർ, എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ഹോസ്‌റ്റൽ ഫീസ്‌ മാസം 3500 രൂപയായിരുന്നത്‌ 4000 രൂപയായാണ്‌ വർധിപ്പിച്ചത്‌. സ്വാശ്രയസ്ഥാപനങ്ങളിൽ 4500 രൂപയായിരുന്നത്‌ 5000 രൂപയായും പ്രൈവറ്റ്‌ ഹോസ്‌റ്റലുകളിൽ 1500 രൂപയായിരുന്നത്‌ 3000 രൂപയായുമാണ്‌ വർധിപ്പിച്ചത്‌. ഇ‍ൗ മെയ്‌ മുതലുള്ള 10 മാസം ഇ‍ൗ തുക ലഭിക്കും.


പ്രീമെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പുകളും വർധിപ്പിച്ചു. നഴ്‌സറി സ്‌കൂളിൽ 500 രൂപയായിരുന്നത്‌ 600 ആയും എൽപിയിൽ 750 ആയിരുന്നത്‌ 850 ആയും യുപിയിൽ 900 ആയിരുന്നത്‌ 1000 ആയും ഹൈസ്‌കൂളിൽ 1000 ആയിരുന്നത്‌ 1100 ആയുമാണ്‌ വർധിപ്പിച്ചത്‌.


ഒരു ക്ലാസിൽ ഒരു പ്രാവശ്യം പരാജയപ്പെട്ട വിദ്യാർഥിക്ക്‌ ഇ‍ൗ തുകയുടെ പകുതി ലഭിക്കും. പോസ്‌റ്റ്‌ മെട്രിക്കിൽ പുതുക്കിയ തുകപ്രകാരം വിവിധ കോഴ്‌സുകൾക്ക്‌ 1600 രൂപ മുതൽ 4200 രൂപവരെ ലഭിക്കും. പ്രീമെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ കോഴ്‌സുകളിൽ പഠിക്കുന്നവർക്കുള്ള പ്രതിമാസ സ്‌റ്റൈപ്പന്റും വർധിപ്പിച്ചിട്ടുണ്ട്‌. പോക്കറ്റ്‌ മണി 200 രൂപയായിരുന്നത്‌ 250 ആയും വർധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home