വഖഫ് ബോർഡ് പിരിച്ചുവിട്ടു; ജമാഅത്തെ ഇസ്ലാമിക്കും പ്രാതിനിധ്യം

എം സി മായിൻഹാജി
തിരുവനന്തപുരം: : കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി എത്തുംമുൻപേ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടു. മുസ്ലിംലീഗ് നേതാവ് എം സി മായിൻഹാജിയെ ചെയർമാനാക്കി പുതിയ ബോർഡ് രൂപീകരിച്ചു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകുകയും ചെയ്തു. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് ഉൾപ്പെടുത്തും.
നിലവിലെ ബോർഡിൽ സമസ്ത എപി, ഇകെ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല. സമസ്തയിൽനിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസി ബോർഡിൽ ഇടംപിടിക്കുകയും ചെയ്തു.
വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും താൽപ്പര്യങ്ങൾക്ക് വഴങ്ങിയാണ് യുഡിഎഫ് സർക്കാർ നിലപാടെടുത്തത്. നേരത്തെ ബിജെപി നേതാവിന്റെ ഹർജിയിൽ ബോർഡിൽ അമുസ്ലീമുകളെ നിയമിക്കുന്നതിനെ പിന്തുണച്ചിരുന്നു.








0 comments