ad
Deshabhimani

അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ കാലയളവ് കുറച്ചു

Kerala Fire And Rescue Services
വെബ് ഡെസ്ക്

Published on Aug 04, 2025, 01:00 AM | 1 min read


തിരുവനന്തപുരം

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ ഗ്രേഡ് പ്രൊമോഷനുള്ള കാലയളവ് കുറച്ച്‌ സർക്കാർ ഉത്തരവിറക്കി. സേനയിലെ മുഴുവൻ ജീവനക്കാർക്കും ഗ്രേഡ് പ്രൊമോഷൻ ലഭിക്കുന്ന തരത്തിലാണ് ഉത്തരവ്.


പുതിയ ഉത്തരവുപ്രകാരം 12വർഷം സർവീസ് പൂർത്തിയാക്കിയ ഫയർമാനും ഡ്രൈവർ മെക്കാനിക്കിനും ഗ്രേഡ് സ്ഥാനക്കയറ്റംനൽകി സീനിയർ ഫയർമാനും സീനിയർ ഡ്രൈവർ മെക്കാനിക്കുമാക്കും. 20 വർഷം സർവീസ് പൂർത്തിയാക്കിയവരെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസറായും 25 വർഷം പൂർത്തിയാക്കിയവരെ ഗ്രേഡ് സ്റ്റേഷൻ ഓഫീസറായും നിയമിക്കും. 2017ൽ ഗ്രേഡ് പ്രൊമോഷൻ ഉത്തരവ് ഇറക്കിയെങ്കിലും കാലാവധി യഥാക്രമം 15, 22, 28 വർഷമായിരുന്നു. ഇതാണ് ഇപ്പോൾ 12, 20, 25 വർഷമായി ചുരുക്കിയത്. കേരള ഫയർ സർവീസ് അസോസിയേഷൻ നൽകിയ നിവേദനം പരി​ഗണിച്ചാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home