Deshabhimani

print edition ട്രഷറികൾ പാതിരാത്രിവരെ; ബില്ലുകൾ തടഞ്ഞില്ല

Treasury.jpg

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ചൊവ്വാഴ്ച രാത്രി വൈകി തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

Published on Apr 01, 2026, 02:23 AM | 1 min read

തിരുവനന്തപുരം: സാമ്പത്തികവർഷത്തിന്റെ അവസാനത്തെ പ്രവൃത്തിദിനം ട്രഷറികൾ പ്രവർത്തിച്ചത്‌ രാത്രി 12വരെ. ബില്ലുകളൊന്നും തടഞ്ഞുവച്ചിട്ടില്ല. മാർച്ച്‌ 24വരെയായിരുന്നു ബില്ലുകൾ സമർപ്പിക്കാനുള്ള സമയം. അതുവരെയുള്ള മുഴുവൻ ബില്ലുകളും തീർപ്പാക്കി.

ബില്ലുകൾ 24നകം ഇ സബ്‌മിറ്റ്‌ ചെയ്യാനായിരുന്നു ട്രഷറിയിൽനിന്നുള്ള നിർദേശം.


സാമ്പത്തികവർഷാവസാനം സാധാരണനിലയിൽ തീയതി മുൻകൂട്ടി നിശ്‌ചയിക്കും. അതനുസരിച്ചാണ്‌ 24ന്‌ നിശ്‌ചയിച്ചതും. ഇ‍ൗ ദിവസംവരെയുള്ള ബില്ലുകൾ മുഴുവൻ തീർപ്പാക്കി. 24നുശേഷമാണ്‌ നിയന്ത്രണം ഏർപ്പെടുത്തിയത്‌. ഓവർ ഡ്രാഫ്‌റ്റ്‌ വരാതിരിക്കാനായിരുന്നു അത്‌. 25 ലക്ഷം വരെയുള്ള ബില്ലുകൾ തീർപ്പാക്കാനായിരുന്നു തീരുമാനം.


ഇ‍ൗ നിയന്ത്രണം സാധാരണ നിലയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേയുണ്ടാകൂ. വീണ്ടും പഴയപടിയാകും. 10 ലക്ഷംവരെയുള്ള ബില്ലുകളാണ്‌ പണമായി നൽകുക. അതിൽകൂടുതലുള്ളത്‌ ബിൽ ഡിസ്‌ക‍ൗണ്ട്‌ സിസ്‌റ്റം (ബിഡിഎസ്‌) വഴി ബാങ്കുകളിലേക്കാണ്‌ പോവുക. ബിഡിഎസ്‌ ഓപ്‌ഷൻ സ്വീകരിക്കാത്തവർക്ക്‌ ആറുമാസം കഴിഞ്ഞ്‌ പണം നൽകും.


കാര്യക്ഷമമായ ധനമാനേജ്‌മെന്റായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെയും പ്രത്യേകത. ക്ഷാമബത്തയും ക്ഷേമപെൻഷനും കുടിശ്ശിക തീർത്ത്‌ നൽകിയ വർഷമാണിത്‌. 2016 മാർച്ച് 31-ലെ കണക്ക്‌ പ്രകാരം ട്രഷറിയിലെ നീക്കിയിരിപ്പ് തുക 1,644 കോടി രൂപയായിരുന്നു. എ ന്നാൽ, അടിയന്തിരമായി കൊടുത്തുതീർക്കേണ്ട തുകകൾ 6,302 കോടിയും.


കൂടാതെ, ബജറ്റിൽ വകയിരുത്താത്തതും ഹ്രസ്വകാല ബാധ്യതകളുമായി 4,326 കോടി രൂപ വിവിധ ഇനങ്ങളിലായി കൊടുത്തുതീർക്കേണ്ട തുകകളായി പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടിയുംവന്നിരുന്നു. ഇ‍ൗ സ്ഥിതിക്ക്‌ മാറ്റംവന്നത്‌ സംസ്ഥാനം പുലർത്തിയ ധന മാനേജ്‌മെന്റിലൂടെയാണ്‌. സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച സിഎജിയുടെ 2023-–24 സാമ്പത്തികവർഷത്തെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ കാര്യങ്ങളെയും അംഗീകരിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home