ad
Deshabhimani

‘വീട്ടിൽ വോട്ട്‌’ പൂർത്തിയായി: 2,19,793 പേർ വോട്ടുചെയ്‌തു‌

Home Voting.jpg
വെബ് ഡെസ്ക്

Published on Apr 05, 2026, 06:47 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും മുതിർന്ന പ‍ൗരന്മാർക്കുമായി ഒരുക്കിയ ‘വീട്ടിൽ വോട്ട്‌’ പൂർത്തിയായി. 85 വയസ്സ്‌ പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമായി അനുവദിച്ച ‘വീട്ടിൽ വോട്ടിൽ’ മികച്ച പങ്കാളിത്തം. ആകെ പോൾ ചെയ്തത്‌ 2,19,793 വോട്ട്‌. 85 വയസ്സിനു മുകളിലുള്ളവരുടെ 1,38,265 വോട്ടും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ 59,746 വോട്ടും അവശ്യ സർവീസ്‌ ജീവനക്കാരുടെ 21,782 വോട്ടുമാണ്‌ രേഖപ്പെടുത്തിയത്‌. 2500 മൊബൈൽ സംഘങ്ങൾ മാർച്ച്‌ 30 മുതൽ ഇ‍ൗ മാസം നാലുവരെയാണ്‌ വീടുകളിലെത്തി വോട്ടുചെയ്യിച്ചത്‌.


മുതിർന്ന പൗരന്മാരിൽ അപേക്ഷിച്ചവരിൽ 90 ശതമാനം പേരും വോട്ട്‌ രേഖപ്പെടുത്തി. ആകെ 1,45,598 പേരാണ്‌ അപേക്ഷിച്ചത്‌. 62,159 ഭിന്നശേഷി അപേക്ഷകരിൽ 59,746 പേർപോളിങ്‌ രേഖപ്പെടുത്തി. അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച വോട്ടിങ്‌ നടപടികൾ പുരോഗമിക്കുകയാണ്‌. ഈ വിഭാഗത്തിൽ അപേക്ഷിച്ച 33,703 പേരിൽ 60 ശതമാനത്തിലധികം പേർ ഇതിനകം വോട്ട്‌ ചെയ്തു. ഡ്യൂട്ടിയിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥരിൽ 60 ശതമാനം പേർ വോട്ട്‌ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home