ad
Deshabhimani

print edition തൃശൂർ‍, പാലക്കാട്‌, കണ്ണൂർ; 3 ജില്ലകൾ എൽഡിഎഫിനൊപ്പം

ldf election.jpg
വെബ് ഡെസ്ക്

Published on May 05, 2026, 12:08 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ അനുകൂല തരംഗത്തിലും എൽഡിഎഫിനെ പിന്തുണച്ച്‌ മൂന്ന്‌ ജില്ലകൾ. തൃശൂർ‍, പാലക്കാട്‌, കണ്ണൂർ ജില്ലകളിലാണ്‌ ഭൂരിപക്ഷം സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചത്‌.


തൃശൂരിൽ 13 സീറ്റിൽ ഒമ്പതിടത്തും പാലക്കാട്ട്‌ പന്ത്രണ്ടിൽ ഏഴിടത്തും കണ്ണൂരിൽ പതിനൊന്നിൽ ആറിടത്തുമാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. തിരുവനന്തപുരത്ത്‌ പതിനാലിൽ അഞ്ചിടത്ത്‌ എൽഡിഎഫിന്‌ വിജയിക്കാനായി. ഏഴിടത്ത്‌ യുഡിഎഫും രണ്ടിടത്ത്‌ ബിജെപിയും വിജയിച്ചു.


തൃശൂർ ജില്ലയിൽ ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം, പുതുക്കാട്‌, നാട്ടിക, കയ്‌പമംഗലം സീറ്റുകളിലാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌.

പാലക്കാട്‌ ജില്ലയിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, തരൂർ, ആലത്തൂർ, നെന്മാറ സീറ്റുകൾ എൽഡിഎഫ്‌ നേടി.


കണ്ണൂർ ജില്ലയിൽ കല്യാശേരി, ധർമടം, തലശേരി, കൂത്തുപറമ്പ്‌, മട്ടന്നൂർ, അഴീക്കോട്‌ സീറ്റുകൾ എൽഡിഎഫിനൊപ്പംനിന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്‌, അരുവിക്കര, പാറശാല മണ്ഡലങ്ങളിലാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. 428 വോട്ടിനാണ്‌ കഴക്കൂട്ടം നഷ്ടമായത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home