ad
Deshabhimani

print edition പരാജയകാരണം പരിശോധിക്കും: കെ എൻ ബാലഗോപാൽ

K N Balagopal
വെബ് ഡെസ്ക്

Published on May 05, 2026, 01:10 AM | 1 min read

കൊല്ലം: തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കുമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ എല്ലാം അവസാനിച്ചു എന്നല്ല. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്‌ മുന്നേറാനുള്ള അവസരമായി തെരഞ്ഞെടുപ്പ്‌ ഫലത്തെ കാണും– കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തി എൽഡിഎഫും സിപിഐ എമ്മും ആവശ്യമായ തിരുത്തലുകൾ വരുത്തും. പരാജയത്തിൽനിന്നു കൂടുതൽ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്‌. പരാജയത്തെ ഭരണവിരുദ്ധ വികാരമെന്ന ഒറ്റവാക്കിൽ ചുരുക്കി വിലയിരുത്തുന്നത്‌ ശരിയല്ല.


നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും എൽഡിഎഫിന്‌ അനുകൂലമായി ജനം ചിന്തിക്കാത്തതിന്‌ പല കാരണങ്ങൾ ഉണ്ടാകാം. പ്രചാരണത്തിൽ എന്തെങ്കിലും കുറവ്‌ വന്നിട്ടുണ്ടോ എന്നും പരിശോധിക്കും. കേരളത്തിൽ ഇടതുപക്ഷം ശക്തമായി തുടരണമെന്ന്‌ എല്ലാ മതനിരപേക്ഷ വിശ്വാസികളും ആഗ്രഹിക്കുന്നു. പ്രതീക്ഷിച്ചപോലെ എൻഡിഎക്ക്‌ വോട്ടും സീറ്റും ലഭിച്ചിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home