print edition തിരുത്തി മുന്നേറും: കെ രാധാകൃഷ്ണൻ

ചേലക്കര: തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആഴത്തിൽ പരിശോധിക്കുമെന്നും വീഴ്ചകൾ തിരുത്തി ഇടതുപക്ഷം ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ. തിരിച്ചടികൾ തളർത്താനുള്ളതല്ല. കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള പാഠങ്ങളാണ്.
10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം വികസന-ക്ഷേമ മേഖലകളിൽ സമാനതകളില്ലാത്തതായിരുന്നു. സർക്കാരിനെതിരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ കഴിയാതെ പ്രതിപക്ഷം പതറി നിന്ന കാലഘട്ടമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ ഗൗരവമായി കാണുന്നു.
ജനഹിതം എന്താണെന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് മുന്നോട്ടുപോകും. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം കൂടുതൽ ശക്തിയോടെ തുടരും. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് എൽഡിഎഫ് കൂടുതൽ കരുത്താർജിക്കും.










0 comments