print edition സ്വയം വിമർശത്തിന് പ്രാധാന്യമേറുന്നു: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: ജനങ്ങളുടെയും പാർടി അനുഭാവികളുടെയും വിമർശങ്ങൾ തുറന്ന മനസ്സോടെ പരിശോധിച്ച് തെറ്റുകൾ തിരുത്തുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്. പ്രകടമായ ഭരണവിരുദ്ധ വികാരമില്ലാതിരുന്ന സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ സ്വയം വിമർശത്തിന് പ്രാധാന്യം ഏറുകയാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
യുഡിഎഫിന്റെ ദുഷ്-പ്രചാരണത്തിന് മേൽക്കൈ ഉണ്ടായി. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്ന് പരിശോധിക്കാനിരിക്കുന്നു. ഇടതുപക്ഷ അനുഭാവികളിൽ ഒരുവിഭാഗം ചില മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്തു. എൽഡിഎഫിന്റെ കോട്ടകളിലുണ്ടായ വോട്ട് ചോർച്ച ഇതിന് തെളിവാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കണ്ടിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായി ഈ കടമ വീണ്ടും ഏറ്റെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.










0 comments