ad
Deshabhimani

ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം; മാർച്ച് 4-ന് വാക്ക്-ഇൻ ഇന്റർവ്യൂ

digital university
വെബ് ഡെസ്ക്

Published on Mar 02, 2026, 01:00 PM | 1 min read

തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം. സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 4ന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്.


ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 11.30 വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://duk.ac.in/careers/) സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home