ad
Deshabhimani

print edition ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് 
സഹകരണ വനിതാഫെഡിന്റെ സഖിമാർ

Pregnant.jpg
വെബ് ഡെസ്ക്

Published on Mar 11, 2026, 12:26 AM | 1 min read

തിരുവനന്തപുരം: ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് സംസ്ഥാന സർക്കാർ ശാസ്ത്രീയ പരിശീലനം നൽകിയ സഹകരണ വനിതാഫെഡിന്റെ സഖിമാരെത്തും. വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആയുഷ് മിഷൻ കേരളവും വനിതാ സംഘങ്ങളുടെ ഫെഡറേഷനായ സഹകരണ വനിതാഫെഡും ചേർന്ന്‌ നടപ്പാക്കുന്ന സഖി (സൂതികമിത്രം) പദ്ധതിയിലൂടെയാണ്‌ പരിശീലനം നൽകിയത്‌. ആദ്യബാച്ചിന്റെ സർട്ടിഫിക്കറ്റ്‌ മന്ത്രി വി എൻ വാസവൻ വിതരണം ചെയ്‌തു. vn


ആയുർവേദ ചികിത്സാ സമ്പ്രദായത്തിലെ രീതിക്ക്‌ അനുസൃതമായി ഗർഭകാലത്തെയും പ്രസവാനന്തരകാലത്തെയും ബുദ്ധിമുട്ട്‌ ശാസ്ത്രീയ മാർഗത്തിലൂടെ പരിഹരിക്കുന്നതിന് പ്രാപ്തമാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. പത്താംതരം ജയിച്ചവർക്ക്‌ അപേക്ഷിക്കാം.

20 മുതൽ 45വരെയാണ്‌ പ്രായപരിധി.


സർക്കാർ ധനസഹായത്തിൽ സൗജന്യമായാണ്‌ പരിശീലനം. കോഴ്സ് പൂർത്തീകരിക്കുന്നവരെ ആവശ്യാനുസരണം വനിതാഫെഡ്‌ ജോലിക്ക്‌ നിയോഗിക്കും. നെല്ലിമൂട് വനിതാ സഹകരണ സംഘത്തിൽ നടത്തിയ പരിശീലനത്തിൽ വിജയിച്ച 37 വനിതകൾക്കുള്ള സർട്ടിഫിക്കറ്റാണ് മന്ത്രി വിതരണം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home