ad
Deshabhimani

ചെഗുവേരയെ അധിക്ഷേപിച്ച് കേരളത്തിലെ കോൺഗ്രസ്; വിവാദമായി സോഷ്യൽ മീഡിയ പോസ്റ്റ്

congress

കോൺ​ഗ്രസ് എക്സിൽ പങ്കുവെച്ച ചെ​ഗുവേരയുടെ ചിത്രം

വെബ് ഡെസ്ക്

Published on Apr 02, 2026, 03:09 PM | 1 min read

തിരുവനന്തപുരം : ലോകം ആദരിക്കുന്ന വിപ്ലവ പോരാളി ചെ​ഗുവേരയെ അധിക്ഷേപിച്ച് കോൺ​ഗ്രസ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ചെ​ഗുവേരയെ അധിക്ഷേപിക്കുന്ന ചിത്രം പങ്കുവെച്ചു. കോൺ​ഗ്രസ് കേരള എന്ന ഔദ്യോ​ഗിക പേജിൽ ഇത്തരം ഒരു ചിത്രം പങ്കുവെച്ചതിനെ തുടർന്ന് സോഷ്യൽമീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.


1959-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഔദ്യോഗികമായി സ്വീകരിച്ച വ്യക്തിത്വത്തെയാണ് കോണ്‍ഗ്രസ് ഇപ്പോൾ പരിഹസിക്കുന്നതെന്ന വൈരുദ്ധ്യമാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ക്യൂബൻ വിപ്ലവത്തിന് ശേഷം ഇന്ത്യ സന്ദർശിച്ച ചെഗുവേരയെ നെഹ്‌റു ഡൽഹിയിൽ ഊഷ്മളമായാണ് വരവേറ്റത്. അത് ഇന്ത്യയുടെ വിദേശനയത്തിന്റെ കൂടി ഭാഗമായിരുന്നു.


വിപ്ലവകാരി ചെഗുവേരയെ പരിഹസിച്ചുകൊണ്ടുള്ള കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. "ഇതാണ് കേരളത്തിലെ കോൺഗ്രസ്" എന്ന പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ചയാകുന്നത്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകത്തെ തള്ളിപ്പറയുന്നതിലൂടെ കോൺഗ്രസ് അതിന്റെ തന്നെ ചരിത്രത്തെയും അന്താരാഷ്ട്ര നിലപാടുകളെയും വിസ്മരിക്കുകയാണെന്ന് സോഷ്യൽമീഡിയ നിരീക്ഷിക്കുന്നു.


പലസ്തീൻ മുതൽ ദക്ഷിണാഫ്രിക്ക വരെയും വിയറ്റ്‌നാം വരെയും ലോകമെമ്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും വിമോചന സമരങ്ങളുടെയും അടയാളമായി ഇന്നും ചെഗുവേരയുടെ ചിത്രങ്ങളും ചുവർചിത്രങ്ങളും ജ്വലിച്ചുനിൽക്കുന്നു. വിദേശാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള പ്രതീകമായാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നത്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home