ad
Deshabhimani

കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽ ഉറച്ചുനിൽക്കും: സ്‌റ്റീഫൻ ജോർജ്‌

Stephen George
വെബ് ഡെസ്ക്

Published on May 11, 2026, 01:30 PM | 1 min read

കോട്ടയം: കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽത്തന്നെ ഉറച്ചുനിൽക്കുമെന്ന്‌ ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ്‌ പറഞ്ഞു. എൻഡിഎയിലേക്ക്‌ പോകുന്നതു സംബന്ധിച്ച്‌ സ്‌റ്റിയറിങ്‌ കമ്മിറ്റിയിൽ ചർച്ച നടന്നു എന്ന വാർത്ത തെറ്റാണ്‌. അങ്ങനെയൊരു ചർച്ചയോ ആലോചനയോ ഉണ്ടായിട്ടില്ല. ഒരു കാരണവശാലും എൽഡിഎഫ്‌ വിട്ടുപോകുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. അത്‌ പാർടിയുടെ അജണ്ടയിലില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


തെരഞ്ഞെടുപ്പിനു മുമ്പ്‌ ചില മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ്‌ നടത്തിയ കുപ്രചാരണം എൽഡിഎഫിന്റെ വോട്ടുകളെ ബാധിച്ചെന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു. എൽഡിഎഫും ആർഎസ്‌എസും തമ്മിൽ ഡീൽ എന്ന കുപ്രചാരണം അവർ മനഃപൂർവം നടത്തി. എൽഡിഎഫിനൊപ്പംനിന്ന ചില ന്യൂനപക്ഷങ്ങൾ അകന്നുപോകാൻ ഇതു കാരണമായെന്നും അദ്ദേഹം പറഞ്ഞു.


എൽഡിഎഫ്‌ സർക്കാരിന്റെ വികസന നിലപാടിൽ ഒരാളും പരാതി പറഞ്ഞിട്ടില്ല. എന്നാൽ അത്‌ ജനങ്ങളിലേക്ക്‌ പൂർണമായി എത്തിക്കാൻ കഴിഞ്ഞോ എന്നും വികസനത്തിന്‌ ജനകീയ മുഖം നൽകാൻ കഴിഞ്ഞോ എന്നും പരിശോധിക്കണം. വീഴ്‌ചയിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ്‌ ശക്തമായി മുന്നോട്ടുപോകും. ജില്ലാതലത്തിലും മണ്ഡലതലത്തിലും ജനറൽ ബോഡി ചേർന്ന്‌ പരാജയകാരണങ്ങൾ വിലയിരുത്തും. മുന്നണിമാറ്റം എന്നൊരു അധ്യായം തുറന്നിട്ടേയില്ലെന്നും ജോസ്‌ കെ മാണി പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെയാണ് സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home