'പരാജയഭീതിയിൽനിന്നാണ് യുഡിഎഫ് അഭ്യൂഹങ്ങൾ പരത്തുന്നത്; കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ അവിഭാജ്യഘടകം'

കേരള കോൺഗ്രസ് എം നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയനിലപാടിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് നേതാക്കൾ. പാർടി സ്വീകരിക്കുന്ന നിലപാട് സുദൃഡമാണെന്നും എൽഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാർടി ചെയർമാൻ ജോസ് കെ മാണി നിലപാട് ആവർത്തിച്ചതാണ്. മുന്നണി മാറ്റത്തിന് പാർടിക്ക് മേൽ ഒരു സമ്മർദവുമില്ലെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും പരാജയഭീതിയിൽനിന്നാണ് യുഡിഎഫ് അഭ്യൂഹങ്ങൾ പരത്തുന്നതെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ഒരുഘട്ടത്തിൽപോലും മുന്നണിമാറ്റമെന്ന ചർച്ച നടത്തിയിട്ടില്ല. ഊഹാപോഹങ്ങൾവെച്ചാണ് ഇപ്പോൾ വാർത്തകൾ ചിലർ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് കേരള കോൺഗ്രസ് എം ആസ്ഥാനത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നതിന് മുൻപായിട്ടായിരുന്നു നേതാക്കളുടെ പ്രതികരണം. യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയാകും.










0 comments