പവര്‍കട്ടിനെ വിമര്‍ശിച്ചതിന് വനിതാ ലീഗ് നേതാവിനെതിരെ കോണ്‍ഗ്രസ് അധിക്ഷേപം

മലപ്പുറം: പവര്‍കട്ടിന്റെ ദുരിതം വിവരിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ അധിക്ഷേപവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. തവനൂര്‍ നിയോജക മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ അംഗവുമായ എന്‍ പി ഹലീമയ്ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.
കോഴിക്കോട് മുക്കത്ത് മകന്റെ കൂടെ താമസിക്കുന്ന ഹലീമ കഴിഞ്ഞ ശനിയാഴ്ചയാണ് പവര്‍കട്ടിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അര – മുക്കാല്‍ മണിക്കൂര്‍ ഇരുണ്ടകാലത്തായി എന്നായിരുന്നു വിമര്‍ശം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: "ഇന്നലെ അക്ഷരാര്‍ഥത്തിൽ ഇരുട്ടിൽതപ്പി. കോഴിക്കോട് മുക്കത്താണ് ഇപ്പോള്‍ ഞങ്ങളുടെ താമസം. വീടിന്റെ മുക്കും മൂലയും വഴങ്ങുന്നതേയുള്ളൂ. അതിനിടയിൽ പവർകട്ട്. എമർജൻസി ഇല്ല, മെഴുകുതിരി ഇല്ല, ലൈറ്റർ ഇല്ല, മൊബൈൽ ഫ്ലാഷ് അടിക്കാൻ ചാർജ് ഇല്ല. അര – മുക്കാൽ മണിക്കൂർ ഇരുണ്ട കാലത്തിലായി. ഇന്ന് നേരത്തെ ഒരു പാക്കറ്റ് മെഴുകുതിരി, ഒരു എമർജൻസി, ഒരു ടോർച്ച്, ഒരു തീപ്പെട്ടി ഒക്കെ വാങ്ങണം.'
കുറിപ്പ് ചര്‍ച്ചയായതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നത്. തൃപ്രങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പരിഹസിച്ചു. "അഞ്ചാം വാര്‍ഡിലെ പെണ്ണിന് വീണ്ടും ഭ്രാന്തായി' എന്നായിരുന്നു അധിക്ഷേപം.
തൃപ്രങ്ങോട് പഞ്ചായത്തിലെ 2010–15 ഭരണസമിതിയിലും 2020–25 ഭരണസമിതിയിലും അംഗമായിരുന്നു ഹലീമ.









0 comments