ad
Deshabhimani

ശരണ്യയെ കാണാതായ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കണം, കർണാടക സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

cm
വെബ് ഡെസ്ക്

Published on Apr 05, 2026, 04:00 PM | 1 min read

തിരുവനന്തപുരം: കുടകിൽ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കേരളത്തിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യയെ ഏപ്രിൽ രണ്ടിനാണ് കുടകിലെ തടിയന്‍ഡമോള്‍ മലനിരകളിൽ വച്ച് കാണാതായത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനുള്ള ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവെച്ചു.


ശരണ്യയെ കണ്ടെത്താനായി നിലവിൽ നടന്നുവരുന്ന തെരച്ചിൽ ഊർജ്ജിതമാക്കാനും പ്രത്യേക നിർദേശങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെ‌ട്ടു. ശരണ്യയെ എത്രയും വേഗം കണ്ടെത്താനും സുരക്ഷിതമായി നാട്ടിലെത്തിക്കാനും കർണാടക മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home