print edition ആർഎസ്എസ് പരിപാടിയിൽ കേന്ദ്ര സർവകലാശാല വിസി മുഖ്യാതിഥി

ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ‘വൈചാരിക സദസ്’ പരിപാടിയിൽ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. സിദ്ദു പി അൽഗുർ
കാസർകോട് : ആർഎസ്എസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് ബുധനാഴ്‌ച കാഞ്ഞങ്ങാട്ട് നടന്ന പരിപാടിയിലാണ് വൈസ് ചാൻസലർ ഡോ. സിദ്ദു പി അൽഗുർ പങ്കെടുത്തത്. സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. വി ബി സമീർകുമാറും ഒപ്പമുണ്ടായി.
വൈചാരിക സദസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ആർഎസ്‌എസ് ദക്ഷിണ ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ പി രാധാകൃഷ്‌ണനാണ് ഉദ്ഘാടനംചെയ്തത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു വൈസ് ചാൻസലർ. ആർഎസ്എസ് നേതാക്കൾ വിസിയെ സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.










0 comments