ad
Deshabhimani

സാന്ത്വനമേകാൻ 'കേരള കെയർ'; 'അരികിലുണ്ട് ആശ്രയം' ലോഗോ മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

Kerala Care.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 03:55 PM | 1 min read

തൃശൂർ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും താങ്ങായി സർക്കാർ നടപ്പിലാക്കുന്ന 'കേരള കെയർ' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. 'അരികിലുണ്ട് ആശ്രയം' എന്ന അടയാളവാക്യത്തോടെയുള്ള ലോഗോയുടെ പ്രകാശനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.


തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂർ കിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി മന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു പ്രകാശനം.


പാലിയേറ്റീവ് കെയർ രംഗത്തെ വളണ്ടിയർമാർ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, രോഗികൾ എന്നിവരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്ന വിപുലമായ സംവിധാനമാണ് 'കേരള കെയർ'.


പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 45,000 വളണ്ടിയർമാർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ചടങ്ങിൽ തദ്ദേശ ഭരണ മേഖലയുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.


'ജനകീയാസൂത്രണവും പ്രാദേശിക സർക്കാരും', 'നവകേരള സൃഷ്ടിയും പ്രാദേശിക സർക്കാരും', 'ഗ്രാമപഞ്ചായത്തുകൾ നൽകുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും', 'നഗരസഭകളും സുസ്ഥിര വികസനവും' എന്നീ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.


കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ, എൽഎസ്ജിഡി സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home