ad
Deshabhimani

അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; പുതിയ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Kerala Government
വെബ് ഡെസ്ക്

Published on Feb 20, 2026, 05:14 PM | 3 min read

തിരുവനന്തപുരം: ഈ വർഷത്തെ ഐ ടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ ‌10% വിഹിതമെങ്കിലും നേടാൻ കേരളത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നതാണ് നയം.


സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തും. സ്വകാര്യ പങ്കാളിത്തത്തിലൂടെയും വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കും. ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കും. ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത 100% ഉറപ്പാക്കും.


മറ്റ് പ്രധാനലക്ഷ്യങ്ങൾ


  • ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്‌ട്രോണിക്‌സ്, നിർമിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 5-10% വിഹിതം നേടുക.

  • സർക്കാർ ഈ-സേവനങ്ങൾക്കായി എന്റർപ്രൈസ് ആർക്കിടെക്ചർ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തിൽ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റർഫേസ് ലഭ്യമാക്കുക.

  • സർക്കാർ വകുപ്പുകളിലൂടെയും പ്രവചനാത്മകവും നിർദ്ദേശാത്മകവുമായ ഭരണസേവനങ്ങൾ നൽകുക.

  • ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കുക.

  • കുടുതല്‍ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകല്‍ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റുക.

  • ഡാറ്റാധിഷ്ഠിത സൊല്യൂഷൻ കമ്പനികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ സൃഷ്ടിക്കുക.

  • സർക്കാർ ധനസഹായത്തിലൂടെ നിർമ്മിക്കുന്ന സോഫ്റ്റ് വെയർ പരിഹാരങ്ങൾക്കും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകൾ സ്വീകരിക്കുക.

  • സ്വതന്ത്രമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയറും ഹാർഡ് വെയറും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമൂഹ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.

  • വളർന്നു വരുന്ന സാങ്കേതിക വിദ്യകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് നിർമ്മിത ബുദ്ധി (AI), ബ്ലോക്‌ചെയിൻ, ഡാറ്റാ അനലറ്റിക്‌സ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ ഒരു നൈപുണ്യ അടിത്തറ സൃഷ്ടിക്കുക.

  • സമഗ്രമായ ഒരു സൈബർ സുരക്ഷാ നിയമം രൂപീകരിക്കുക.

  • സംസ്ഥാനത്തെ ഐടി/ഐടിഇഎസ്/ഇലക്‌ട്രോണിക്‌സ്, ഹൈടെക് വ്യവസായങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന അദ്ധ്വാന സമൂഹത്തിൽ സമഗ്രത (സ്ത്രീകൾ, വികലാംഗർ, ട്രാൻസ്ജൻഡറുകൾ) പ്രോത്സാഹിപ്പിക്കുക.

  • പൗരൻ/ഉപഭോക്താവ്/തൊഴിലുടമ/ജീവനക്കാര്‍ എന്നിവരുടെ ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും നിയമചട്ടക്കൂടുകളും സൃഷ്ടിക്കുക.

  • നവയുഗ സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന 1 മുതൽ 10 വരെ ക്ലാസ്സുകൾക്കുള്ള പുതിയ ICT പാഠപുസ്തകങ്ങൾ വികസിപ്പിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

  • അടുത്ത 5 വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രത്യേക ഇത്തരം മേഖലകളില്‍ പരിശീലനം നൽകുക.

  • വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൗരന്മാരെ സംബന്ധിച്ചും മറ്റ് പൊതു വിവരങ്ങളും പ്രത്യേകമായി ശേഖരിച്ച് പരിപാലിച്ചുപോരുന്ന രീതി അവസാനിപ്പിച്ച് ഒരു വിവരം ഒരു സംവിധാനത്തില്‍ മാത്രം ശേഖരിച്ച് പരിപാലിച്ച് ആവശ്യമായ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അത്തരം വിവരം ലഭ്യമാക്കുന്നതിനുള്ള എ.പി.ഐ സൗകര്യം നിയന്ത്രണ വിധേയമായി ലഭ്യമാക്കുക.

  • ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസി.സി) കൊണ്ടുവരും.

  • കുടുതല്‍ ഐടി പാർക്കുകൾ സൃഷ്ടിക്കുന്നതിനുള്ള ലാന്റ് പൂളിംഗ് സംവിധാനം നടപ്പാക്കും.

  • ഡാറ്റാ സെന്ററുകള്‍ക്കുള്ള പ്രോത്സാഹനം.

  • തൊഴിൽ നിയമങ്ങൾ ലളിതമാക്കൽ.

  • പുതിയ നഗരസ്ഥലങ്ങളിലേക്ക് ഐടി പാർക്ക്‌സ് പ്ലഗ് & പ്ലേ വർക്ക് സ്‌പെയ്‌സ് വിപുലീകരിക്കൽ.

  • ഐടി പാർക്കുകളുടെ സുഗമമായ പ്രവർത്തനത്തിന്, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവനേരിടുന്നതിന് ഒരു ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്ഥാപിക്കും.

  • സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോ-വര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ, ഏഞ്ചൽ നെറ്റ് വർക്കുകൾ, മൈക്രോ വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ട്രാന്‍സ്ലേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും.

  • ഐടി വ്യവസായ. വികസനത്തിനായി മുലധന സബ് സിഡിയും മറ്റു ആനുകുല്യങ്ങളും ആവാസ വ്യവസ്ഥ രുപികരിക്കുന്ന നടപടികളും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

  • സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുന്നതിന് ബൗദ്ധികസ്വത്ത് സ്വീകരിക്കുന്നതിന് 2026 ലെ വിവരസാങ്കേതിക വിദ്യാ നയം പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട നടപടികളിൽ ഇവ ഉൾപ്പെടുന്നു


ഭാവിക്ക് അനുയോജ്യമായ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായും ഇന്നൊവേഷൻ ഹബ്ബായും അതിവേഗം കേരളത്തെ മാറ്റുന്നതിനായി, സർക്കാർ പ്രത്യേക സാങ്കേതികവിദ്യാ മിഷനുകൾക്ക് രൂപം നൽകും. ഈ മിഷനുകൾ, നിർണായക സാങ്കേതികവിദ്യാ മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള മത്സരശേഷി വികസിപ്പിക്കുന്നതിന് ഊന്നൽ നൽകും. ‌അതിനായി കേരള ഇലക്ട്രോണിക്സ് & സെമികണ്ടക്ടർ മിഷൻ കേരള എഐ മിഷൻ കേരള ഫ്യൂച്ചർ ടെക് മിഷൻ (കെഎഫ്ടിഎം) എന്നിവയ്ക്ക് രുപം നല്‍കും.


വിവിധ ബിസിനസ് യൂണിറ്റുകൾക്ക് അവരുടെ പരിവർത്തനത്തെ സഹായിക്കുന്നതിന് പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും

ഡിജിറ്റൽ ഉപകരണങ്ങളുടെ ഒരു പൊതുശേഖരം, ബിസിനസ് അനലിറ്റിക്‌സ് സൊല്യൂഷനുകൾ, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷന്‍ പ്ലാറ്റ്‌ഫോമുകൾ, സുരക്ഷിതവും സബ്‌സിഡിയുള്ളതുമായ ക്ലൗഡ് സ്‌പേയ്‌സ്, ജി.പി.യു. തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ ട്രാന്‍സഫോര്‍മേഷന്‍ മിഷന്‍ രുപികരിക്കും.


ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകും.


2026 ലെ ഐ ടി നയരുപീകരണത്തിനായി സര്‍ക്കാര്‍ ഒരു സമിതി രൂപികരിക്കുകയും കരട് നയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടുകുയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home