print edition ബജറ്റ് സമ്മേളനം തൽക്കാലം നിർത്തിവച്ചു; വീണ്ടും ചേരും

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം വ്യാഴാഴ്‌ച അനിശ്‌ചിതകാലത്തേക്ക് പിരിയാനുള്ള സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. തൽക്കാലം നിർത്തിവെച്ച് ഏപ്രിൽ മൂന്നാംവാരം വീണ്ടും ചേരാനാണ് നീക്കമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. എഫ്‌സിആർഎ ഭേദഗതി, വനിതാ സംവരണനിയമം, മണ്ഡല പുനഃനിർണയനിയമം തുടങ്ങിയവ സർക്കാരിന്റെ അജണ്ടയിലുണ്ട്. ഇൗ സാഹചര്യത്തിൽ, സമ്മേളന നടപടികൾ തൽക്കാലം നിർത്തിവെച്ച് വീണ്ടും ചേരാനുള്ള സാധ്യത കൂടുതലാണ്. എഫ്‌സിആർഎ ഭേദഗതി പാസാക്കുന്നത് വൈകിപ്പിച്ചെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.










0 comments