ad
Deshabhimani

print edition ഉപരാഷ്‌ട്രപതിയെയും 
ഉപാധ്യക്ഷനെയും തള്ളി ബിജെപി

Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Jul 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറിക്കും ശബരിമല തന്ത്രിക്കുമെതിരെ ഉപരാഷ്‌ട്രപതിയുടെയും കെ എസ്‌ രാധാകൃഷ്‌ണന്റെയും വിമർശങ്ങൾ ബിജെപിയുടേതല്ലെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ. ജനറൽ സെക്രട്ടറി മാത്രമാണ് എൻഎസ്‌എസിൽ എല്ലാം എന്ന് കരുതരുതെന്നും മന്നത്ത്‌ പദ്‌മനാഭന്റെ സംഭാവനകളാണ്‌ സ്‌മരിക്കേണ്ടതെന്നും ഉപരാഷ്‌ട്രപതി ഡൽഹിയിൽ പറഞ്ഞിരുന്നു.


താഴമൺകുടുംബം ശബരിമല തന്ത്രിസ്ഥാനത്തുനിന്ന്‌ പിന്മാറണമെന്ന്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ രാധാകൃഷ്‌ണനും പ്രതികരിച്ചു. ഇതിനെതിരെ ബിജെപിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളാണുയർന്നതോടെയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ ഇരുവരെയും തള്ളിപ്പറഞ്ഞത്‌.


എൻഎസ്എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും ബഹുമാനിക്കുന്നെന്നും രാജീവ്‌ ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമല തന്ത്രിക്കെതിരെ ബിജെപിയുമായി ബന്ധപ്പെട്ട ആരെങ്കിലും പരസ്യ പ്രതികരണം നടത്തിയിട്ടുണ്ടെങ്കിൽ വ്യക്തിപരമാണെന്നും പ്രസിഡന്റ്‌ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home