print edition ഭരണപക്ഷ നിരയിൽ ചെന്നിത്തല മൂന്നാമത്

തിരുവനന്തപുരം: നിയമസഭയിലെ ഭരണപക്ഷ നിരയിൽ രണ്ടാമൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുൻനിരയിൽ മുഖ്യമന്ത്രി വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിക്കും ശേഷം മൂന്നാമതായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം.
തുടർന്ന് മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, കെ മുരളീധരൻ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സി പി ജോൺ, എ പി അനിൽകുമാർ, എൻ ഷംസുദീൻ എന്നിവരുടെ സീറ്റ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എൻ ശക്തൻ, ഷാനിമോൾ ഉസ്‌മാൻ, അപു ജോസഫ്, കെ കെ രമ, മാണി സി കാപ്പൻ എന്നിവരും ഒന്നാം നിരയിലുണ്ട്.
പ്രതിപക്ഷ ബെഞ്ചിൽ മുൻനിരയിൽ ആദ്യം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. തുടർന്ന് കെ എൻ ബാലഗോപാൽ, കെ രാജൻ എന്നിവരുടെ സീറ്റ്. ബിജെപി കക്ഷി നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെങ്കിലും രാജീവ് ചന്ദ്രശേഖറിനാണ് മുൻനിരയിലെ സീറ്റ്. സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പു കഴിയുന്നതോടെ നിലവിലെ സീറ്റിൽ മാറ്റം വരും. വിവിധ പാർടികളുടെ കക്ഷി നേതാക്കളുടെ പട്ടിക വരുന്നതോടെയും സീറ്റിൽ മാറ്റം വരും.











0 comments