അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ക്ക് പോസ്റ്റൽ വോട്ട്; അപേക്ഷ തുടങ്ങി

തിരുവനന്തപുരം : അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽനിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക് തപാൽ വോട്ട് ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കണം. ഫോം 12 ഡിയും പാർട്ട് രണ്ടും പൂരിപ്പിച്ച് മാർച്ച് 21ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് സമർപ്പിക്കണം. ഇവർക്ക് ഏപ്രിൽ 3, 4, 5 തിയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വേട്ട് രേഖപ്പെടുത്താം.
കേരള പൊലീസ്, കേരള ബറ്റാലിയൻ, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ കമീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
85 വയസ്സുവരെയുള്ളവർക്ക് ഫോം വിതരണം തുടങ്ങി
40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടർമാർക്കും സീനിയർ സിറ്റിസൺ ആയ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 ഡി ബിഎൽഒമാർ വിതരണംചെയ്തുതുടങ്ങി. പൂരിപ്പിച്ച ഫോമുകൾ ബിഎൽഒമാർ തന്നെ തിരികെ വാങ്ങി വീടുകളിൽത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.










0 comments