ad
Deshabhimani

വോട്ടർപട്ടികയിൽ പേരുചേർക്കാം; ​ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

voter list
വെബ് ഡെസ്ക്

Published on Mar 10, 2026, 09:25 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിവരെ പുതിയ അപേക്ഷകൾ നൽകാം. 18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ.


വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ ‘ഫോം 6 എ’ യുമുണ്ട്‌. അർഹരായ മുഴുവൻ ആളുകളും വോട്ടവകാശം വിനിയോഗിക്കാൻ പട്ടികയിൽ പേര് ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പറഞ്ഞു.


​ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

​•​ അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം

• അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌ നമ്പറും മൊബൈൽ നമ്പറും വേണം

• ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉൾപ്പെടുത്തുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home