ad
Deshabhimani

വോട്ടുത്സവം കളറാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ: തലസ്ഥാനത്ത് വിളംബര ഘോഷയാത്ര

ELECTION RALLY TVM
വെബ് ഡെസ്ക്

Published on Apr 08, 2026, 05:51 PM | 1 min read

തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കാനും പോളിങ് ശതമാനം വർദ്ധിപ്പിക്കാനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിപുലമായ വിളംബര ഘോഷയാത്ര. 'വോട്ട് ശബ്ദമാണ്' എന്ന സന്ദേശമുയർത്തി ഇന്ന് വൈകുന്നേരം 4:30ന് പാളയം ജംഗ്ഷനിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. കനകക്കുന്ന് കൊട്ടാരം വരെയാണ് ഘോഷയാത്ര നടക്കുന്നത്.


മോഹിനിയാട്ടം, പുലികളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഫ്ലാഷ് മോബും മറ്റ് കലാപരിപാടികളും ഉൾപ്പെടുത്തി തികച്ചും ആഘോഷപൂർവ്വമാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യുവ വോട്ടർമാരെ ആകർഷിക്കുന്നതും പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമാണ്.


ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിന് മാറ്റുകൂട്ടാൻ ഘോഷയാത്രയ്ക്ക് പിന്നാലെ സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരത്തിന് സമീപം നടക്കുന്ന വൈദ്യുതീകരിച്ച ലൈവ് കോൺസേർട്ട് ആണ് പ്രധാന ആകർഷണം. ഒരു വോട്ട് പോലും പാഴാകരുത് എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രത്തൻ യു ഖേൽക്കറും കളക്ടർ അനുകുമാരിയും വോട്ട് പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള വേറിട്ട പ്രചാരണങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലയും സംസ്കാരവും സംഗീതവും കോർത്തിണക്കി ജനങ്ങളെ പോളിങ് ബൂത്തിലേക്ക് ക്ഷണിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഇത്തരമൊരു ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home