print edition പത്രികാസമർപ്പണം പൂർത്തിയായി; 1204 സ്ഥാനാർഥികൾ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. 140 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ആകെ 2039 പത്രികകൾ സമർപ്പിച്ചു.
പിഴവുകൾ ഒഴിവാക്കാനായി ഭൂരിഭാഗം സ്ഥാനാർഥികളും രണ്ടോ മൂന്നോ സെറ്റ് പത്രികകൾ സമർപ്പിച്ചതിനാലാണ് സ്ഥാനാർഥികളുടെ എണ്ണവും പത്രികകളുടെ എണ്ണവും തമ്മിൽ വ്യത്യാസം വന്നത്. സൂക്ഷ്‌മപരിശോധന ചൊവ്വ പകൽ 11-ന് ആരംഭിക്കും. പത്രിക പിൻവലിക്കാനുള്ള സമയം 26ന് പകൽ മൂന്നിനാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരിച്ചത്.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ സ്ഥാനാർഥികൾ –141. തൊട്ടുപിന്നാലെ മലപ്പുറവും (137), തിരുവനന്തപുരവും (136). കൂടുതൽ സ്ഥാനാർഥികൾ മണ്ഡലം കൊടുവള്ളി, 18. തിരുവനന്തപുരത്തും തളിപ്പറന്പിലും കൂത്തുപറന്പിലും 15 വീതം സ്ഥാനാർഥികളുണ്ട്.മറ്റ് ജില്ലകളിൽ ലഭിച്ച പത്രിക:– കൊല്ലം –86, പത്തനംതിട്ട – 32, ആലപ്പുഴ –68, കോട്ടയം–76, ഇടുക്കി–39, എറണാകുളം–95, തൃശൂർ–109, പാലക്കാട് – 107, വയനാട്–28, കണ്ണൂർ –117, കാസർകോട്–33










0 comments