ad
Deshabhimani

വിലക്കയറ്റം ചർച്ച ചെയ്യാതെ സർക്കാർ; അടിയന്തര പ്രമേയം തള്ളി

niyamasabha today
വെബ് ഡെസ്ക്

Published on Jun 02, 2026, 11:12 AM | 1 min read

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി തള്ളി. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎ കെ എൻ ബാലഗോപാലാണ് നോട്ടീസ് നൽകിയത്. എന്നാൽ‌ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാത മുഖ്യമന്ത്രി തള്ളുകയായിരുന്നു .സം​സ്ഥാ​ന​ത്ത് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ സ​ഭ​യി​ൽപ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ച്ചു.


സം​സ്ഥാ​ന​ത്തെ പൊ​തു​വി​പ​ണി​യി​ലും സ​പ്ലൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.


ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാന്റെ ജയം. ഇടത് സ്ഥാനാർഥിയായി മുഹമ്മദ് മുഹസിൻ ആയിരുന്നു ഉണ്ടായിരുന്നത്. മുഹ്‌സിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home