കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം, എങ്കിലും വരുമെന്ന് സുരേഷ് ഗോപി; ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നതിൽ പ്രതിഷേധം

തൃശൂർ: എയിംസ് സ്ഥാപിക്കുന്നതിൽ കേരളം മുൻഗണനയിൽ ഇല്ലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിട്ടും വിചിത്ര വാദവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളം ആരോഗ്യരംഗത്ത് മികച്ചതാണെന്ന് വാദം ഉയർത്തിയാണ് കേന്ദ്രം എയിംസ് നിഷേധിച്ചിരിക്കുന്നത്.
എന്നാൽ കേന്ദ്രം അത് പറഞ്ഞിട്ടും കേരളത്തിന് എയിംസ് ലഭിക്കുമെന്ന വിചിത്രവാദമാണ് സുരേഷ് ഗോപി ഉയർത്തുന്നത്. എംയിസ് വരാതെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് എയിംസിന്റെ പ്രയോറിറ്റിയാണെന്നും എംപി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി ഇക്കാര്യത്തിൽ തുടർച്ചയായി നടത്തുന്ന ‘വാഗ്ദാന നാടകം’ അവസാനിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആലപ്പുഴ ഉചിതമായ സ്ഥലമാണ്. പക്ഷെ അവിടം കമ്മ്യൂണിസ്റ്റുകാർ നശിപ്പിച്ചതിനാൽ താൻ തൃശൂരിന് എയിംസ് ഉറപ്പാക്കി എന്നൊക്കെയാണ് കേന്ദ്ര സഹമന്ത്രി മുൻപ് പറഞ്ഞിരുന്നത്.
കേന്ദ്ര സർക്കാർ കോടതിയിൽ നൽകുന്ന സത്യവാങ്മൂലം കേന്ദ്ര മന്ത്രി അറിഞ്ഞില്ല എന്നാണോ അതോ അറിഞ്ഞിട്ടും പൊറാട്ട് നാടകം തുടർന്നതാണോ എന്ന് വ്യക്തമാക്കേണ്ടത് സുരേഷ് ഗോപി തന്നെയാണെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു.









0 comments