ad
Deshabhimani

print edition കാർഷിക സർവകലാശാലയിൽ ചട്ടം ലംഘിച്ച്‌ നിയമനം

Agricultural university.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:00 AM | 1 min read

തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ്‌ 11ന് നടക്കാനിരിക്കെ ചട്ടം ലംഘിച്ച്‌ നിയമനം. തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചാൽ നിയമനങ്ങളും പ്രൊമോഷനുകളും നടത്താൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണ്‌ കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാക്കളെ വിവിധ തസ്‌തികകളിൽ നിയമിച്ചത്‌.


കോൺഗ്രസ് അനുഭാവ അധ്യാപക സംഘടനയുടെ സ്ഥാനാർഥി ഡി ധലീനെ സർവകലാശാലയിലെ ഫിസിക്കൽ പ്ലാന്റ്‌ ഡയറക്ടറാക്കി. വരണാധികാരിയായിരുന്ന രജിസ്‌ട്രാറെ മാറ്റി കോൺഗ്രസ് സംഘടനാ നേതാവ്‌ മേരി റജീനയ്‌ക്ക്‌ രജിസ്ട്രാറായി ചാർജ് നൽകി.


വൈസ്ചാൻസലറായ ഡോ. അശോകിന്റെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് യുഡിഎഫ്‌ സർക്കാർ നൽകിയ ഉറപ്പിലാണ് സർവകലാശാലയിൽ രജിസ്ട്രാറെയും ഫിസിക്കൽ പ്ലാന്റ്‌ ഡയറക്ടറെയും മാറ്റിയത്.


ചട്ടവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ടിഒകെഎയു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home