ഓണത്തിന് ബിപിഎൽ വിഭാഗത്തിന് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ

കണ്ണൂർ
ഓണത്തിന് ബിപിഎൽ വിഭാഗക്കാർക്ക് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകാൻ പദ്ധതി തയ്യാറാക്കി കേരഫെഡ്. നിർദേശം സർക്കാരിന്റെ അനുമതിക്കായി ഉടൻ നൽകുമെന്ന് ചെയർമാൻ വി ചാമുണ്ണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിപണിവിലയേക്കാൾ രണ്ടുരൂപ കൂട്ടി കർഷകരിൽനിന്ന് കേരഫെഡ് നേരിട്ട് തേങ്ങ സംഭരിക്കും. ഇതിനായി കണ്ണൂരിലെ ചെറുപുഴയിൽ പുതിയ നാളികേര സംഭരണകേന്ദ്രം ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും സംഭരണ കേന്ദ്രങ്ങൾ തുടങ്ങും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പച്ചത്തേങ്ങ എടുക്കുന്നത്. കേരഫെഡ് വെളിച്ചെണ്ണയുൽപ്പാദന യൂണിറ്റിലേക്ക് ഓണക്കാലത്തേക്കായി 450 ടൺ കൊപ്രയ്‌ക്ക് അധികം ഓർഡർ നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.










0 comments