print edition കേര പദ്ധതി: ജില്ലയിലെ കർഷക ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചെറുകിട കർഷകരെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കേര’യിലെ പ്രൊഡക്ടീവ് അലയൻസ് സ്കീമിലുൾപ്പെടുന്ന പദ്ധതിയാണിത്.
ചിറയിൻകീഴ് ബ്ലോക്കിൽ പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. വെമ്പായത്ത് പഞ്ചായത്ത് പ്രസിഡന്റ് അമിതാ ബാബു ഉദ്ഘാടനം ചെയ്തു. വെള്ളനാട് മിത്രാനികേതനിൽ ഐസിഎആർ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്‌റ്റ് ജി ചിത്ര സംസാരിച്ചു. നെയ്യാറ്റിൻകരയിൽ ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ റീജ, റിട്ട. ജെഡിഎ രജത, കേര ഫീൽഡ് ഓഫീസർ ആർ എസ് ദേവിക തുടങ്ങിയവർ സംസാരിച്ചു.










0 comments