ad
Deshabhimani

ദേശീയ–അന്തർദേശീയ ഐടി പദ്ധതികളിൽ 
 സഹകരിക്കാനുള്ള അവസരം ലഭിക്കും , കൂടുതൽ കരാറുകൾക്കും സാധ്യത

print edition കെൽട്രോണിന്‌ വീണ്ടും
ആഗോള അംഗീകാരം ; ഉയർന്നത്‌ ലെവൽ 5ലേക്ക്‌

keltron
വെബ് ഡെസ്ക്

Published on Jan 17, 2026, 02:50 AM | 1 min read


ആലപ്പുഴ

ആഗോള അംഗീകാര നിറവിൽ വീണ്ടും കേരളത്തിന്റെ സ്വന്തം കെൽട്രോൺ. സോഫ്റ്റ്‌വെയർ വികസനത്തിലും ഐടി സേവനങ്ങളിലും ആഗോള അംഗീകാരങ്ങളിലൊന്നായ സിഎംഎംഐ ലെവൽ 5 വി 3.0 സർട്ടിഫിക്കേഷൻ നേടിയാണ്‌ സംസ്ഥാന പൊതുമേഖലാസ്ഥാപനം കുതിപ്പ്‌ തുടരുന്നത്‌. മൂന്ന് വർഷമായി സിഎംഎംഐ ലെവൽ 3 സർട്ടിഫിക്കേഷൻ നിലനിർത്തിയിരുന്നു. തുടർച്ചയായ വികസന പ്രവർത്തനങ്ങൾക്കൊപ്പം ഏറ്റവും മികച്ച ഔട്ട്പുട്ട്, തുടർച്ചയായ നവീകരണം എന്നിവ സാധ്യമാക്കിയാണ്‌ ഇന്ത്യയിൽ 150ൽ താഴെ സ്ഥാപനങ്ങൾമാത്രം ഉൾപ്പെടുന്ന എലീറ്റ് ക്ലബ്ബിലേക്ക് കെൽട്രോൺ ഉയർന്നത്.


ദേശീയതലത്തിലെ വലിയ ഐടി പദ്ധതികളിലും അന്തർദേശീയ ഐടി പദ്ധതികളിലും സഹകരിക്കാനുള്ള അവസരം ഈ സർട്ടിഫിക്കേഷനിലൂടെ കെൽട്രോണിന് ലഭിച്ചു. സിഎംഎംഐ ലെവൽ 5 ലേക്ക്‌ ഉയരാൻ കഴിഞ്ഞത്‌ പ്രവർത്തനമേഖല വിപുലീകരിക്കാനും കൂടുതൽ കരാറുകൾ ലഭിക്കാനും കെൽട്രോണിനെ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home