ad
Deshabhimani

കീം പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്

KEAM.jpg

ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജു

വെബ് ഡെസ്ക്

Published on Jun 27, 2026, 02:00 PM | 1 min read

കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൊച്ചിയിൽ വച്ചാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. പരീക്ഷ എഴുതിയവരിൽ 64,759 പേർ യോഗ്യത നേടി. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.


കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ സ്വദേശി വിസ്മയ കെ ആർ മൂന്നാം റാങ്കും നേടി. ജൂലായ് എട്ടിനായിരിക്കും ആദ്യ അലോട്ട്‌മെന്റ് നടക്കുക. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലുണ്ടായ അനിശ്ചിതത്വമാണ് ഫലപ്രഖ്യാപനം നീളാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.


സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ മാർക്കുകൾ കൂടി ചേർക്കാൻ അവസരം നൽകണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം വരുത്തിയത്. പരീക്ഷാഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home