കീം: ഗൾഫിലെ പരീക്ഷ കേന്ദ്രം മാറ്റാൻ അവസരം

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത കീം അപേക്ഷകർക്ക് കേന്ദ്രങ്ങൾ മാറ്റാൻ അവസരം. ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ പുതിയ പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങൾ പോർട്ടലിലൂടെ തെരഞ്ഞെടുക്കാം.
ചൊവ്വാഴ്ച പകൽ ഒന്ന് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.inലൂടെ കേന്ദ്രങ്ങൾ മാറ്റാം. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ബന്ധപ്പെട്ട് അധികമായി അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കിൽ, അതിനുള്ള സൗകര്യവുമുണ്ട്. അഡ്മിറ്റ് കാർഡുകൾ ബുധനാഴ്ച മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് : www.cee.kerala.gov.in.










0 comments