print edition അപു ജോണിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി

കൊച്ചി: മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയല്ല, കുട്ടികളെ ‘ഉത്തരവാദിത്വത്തോടെ കുടിക്കാൻ’ പഠിപ്പിക്കുകയാണ് വേണ്ടതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ പ്രതികരണം വിചിത്രമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, മദ്യത്തിന്റെ ചീഫ് ഏജന്റാകരുത്. പ്രതികരണം കേട്ടാല്‍ എന്തോ ഒളിച്ചുകളി സംശയിക്കും. വീര്യം കുറച്ചും നികുതി കൂട്ടിയും യുഡിഎഫ് പ്രകടനപത്രികയോട് കൂറുപുലര്‍ത്താനും ഉപഭോഗം കുറയ്ക്കാനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ചീഫ് വിപ്പ് ശ്രമിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments